Thursday, March 19, 2026 Last Updated 8 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 05.47 PM

തടാകത്തിലേക്ക് കൂപ്പുകുത്തി വിമാനം; പിന്നാലെ കണ്ടെത്തിയത് പൈലറ്റിന്റെ ആത്മഹത്യാ കുറിപ്പ്

പിന്നാലെ നടന്നത് ആത്മഹത്യാ ശ്രമമെന്ന് റിപ്പോർട്ട്.
drive, suicide

ജലാശയത്തിലേക്ക് ടേക്ക് ഓഫിന് പിന്നാലെ വിമാനം കൂപ്പുകുത്തിച്ച് പൈലറ്റ്. പിന്നാലെ നടന്നത് ആത്മഹത്യാ ശ്രമമെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ബ്രിട്ടൻ സ്വദേശിയായ പൈലറ്റിന്റെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എസക്സിലെ ചെംസ്ഫോർഡിലെ ഹാനിംഗ്ഫീൽഡ് തടാകത്തിലേക്കാണ് ഞായറാഴ്ച ചെറുവിമാനം കൂപ്പുകുത്തിയത്.

പൈലറ്റ് മാത്രമായിരുന്നു ബീഗിൽ ബി 121 ഇനത്തിലുള്ള ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. നോർത്ത് വീൽഡ് എയർഫീൽഡിലെ വിമാനത്താവളത്തിൽ നിന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 32 കിലോമീറ്റർ അകലെ നിന്നായിരുന്നു ടേക്ക് ഓഫ്. സത്തേൻഡ് വിമാനത്താവളത്തിലേക്കായിരുന്നു ബീഗിൽ ബി 121 ബി പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരേയും വിമാനവും കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നതിനിടെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടേഴ്സ് പൈലറ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൈലറ്റ് വിശദമാക്കുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.

മൂന്ന് പേർക്ക് സഞ്ചരിക്കാവുന്ന വിമാനം 1800 അടി ഉയരത്തിൽ വച്ചാണ് റഡാറുകളിൽ നിന്ന് കാണാതായത്. സെക്കൻഡുകൾക്കുള്ളിൽ വിമാനം തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Ads by Google
Thursday 01 Jan 2026 05.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google