Thursday, March 19, 2026 Last Updated 9 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.17 AM

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഡല്‍ഹിയാത്ര ; എസ്‌ഐടി മൊഴിയെടുത്തെന്ന് റിപ്പോര്‍ട്ട്

uploads/news/2026/01/818520/unnikrishnan-potti.gif

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞദിവസം കൊല്ലത്ത് വെച്ചാണ് ചോദ്യം ചെയ്തതെന്നും പുതിയതായി കിട്ടിയ വിവരങ്ങളിലാണ് സംശയം തീര്‍ത്തതെന്നുമാണ് വിവരം.

ഡല്‍ഹി യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയെന്നാണ് വിവരം. അതേസമയം എന്തു കാര്യമാണ് നല്‍കിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതിനായി കോടതിയുടെ പ്രത്യേക അനുമതിയും അന്വേഷണസംഘം നേടിയിരുന്നു. അതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അടൂര്‍ പ്രകാശിനെയും അടുത്ത ആഴ്ച എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്.

പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ യോടെ ചോദ്യം ചെയ്തത്. ങ്ങളടക്കം പങ്കുവച്ചുവെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ പങ്കുവച്ച വിവരങ്ങള്‍ എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ഉടന്‍ മൊഴി രേഖപ്പെടുത്താന്‍ വിളിക്കും.

നോട്ടീസ് നല്‍കിയാവും അടൂര്‍ പ്രകാശിനെ വിളിപ്പിക്കുക. ആറ്റിങ്ങല്‍ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാന്‍ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാന്‍ ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയത്.

Ads by Google
Thursday 01 Jan 2026 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google