Thursday, March 19, 2026 Last Updated 9 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 03.34 PM

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ് ; ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി .
pakisthan, india, china

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാന സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി .

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്താനുമായി വെടിനിർത്തൽ ചർച്ചകൾക്ക് തങ്ങൾ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ പ്രതികരണം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനും തങ്ങൾ സഹായിച്ചുവെന്നായിരുന്നു ചൈനയുടെ വാദം.

ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു.

Ads by Google
Wednesday 31 Dec 2025 03.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google