Thursday, March 19, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 31 Dec 2025 02.41 AM

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി, 2030ല്‍ ജര്‍മ്മനിയെ മറികടന്ന് മൂന്നാമതെത്തും

തുടര്‍ച്ചയായുള്ള നല്ല വളര്‍ച്ചാ നിരക്കുകളോടെ, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയും ഇന്ത്യയാണ്. 2025- 26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി. 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
uploads/news/2025/12/818250/India.jpg

ന്യൂഡല്‍ഹി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 4.18 ലക്ഷം കോടി ഡോളറിന്റേതാണ് (375.33 ലക്ഷം കോടി രൂപ)ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. 2030 ല്‍ ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.

തുടര്‍ച്ചയായുള്ള നല്ല വളര്‍ച്ചാ നിരക്കുകളോടെ, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയും ഇന്ത്യയാണ്. 2025- 26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി. 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ 7.8 ശതമാനത്തില്‍നിന്നും നാലാം പാദത്തിലെ 7.4 ശതമാനത്തില്‍നിന്നുമാണു വര്‍ധിച്ചത്.

'4.18 ലക്ഷം കോടി ഡോളര്‍ ജി.ഡി.പി. മൂല്യത്തോടെ, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. അടുത്ത 2.5 മുതല്‍ 3 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തും. 2030 ആകുമ്പോഴേക്കും 7.3 ലക്ഷം കോടി ഡോളര്‍(ഏകദേശം 655 കോടി രൂപ) ജി.ഡി.പിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു'- 2025ലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ, ചൈനയാണ് രണ്ടാമത്തെ സ്ഥാനത്ത്. ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്നെന്നും, ഇത് ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലോകബാങ്ക് ഇന്ത്യക്ക് 2026ല്‍ 6.5 ശതമാനം വളര്‍ച്ച പ്രവചിക്കുന്നു. മൂഡീസ്, ഇന്ത്യ 2026ല്‍ 6.4 ശതമാനവും 2027ല്‍ 6.5 ശതമാനവും വളര്‍ച്ചയോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ജി20 സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഐ.എം.എഫ്. 2025ല്‍ 6.6 ശതമാനവും 2026ല്‍ 6.2 ശതമാനവും വളര്‍ച്ച പ്രവചിച്ചു. ഒ.ഇ.സി.ഡി. 2025ല്‍ 6.7 ശതമാനവും 2026ല്‍ 6.2 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും, തൊഴിലില്ലായ്മ കുറയുന്നുണ്ടെന്നും, കയറ്റുമതി പ്രകടനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 31 Dec 2025 02.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google