Friday, March 20, 2026 Last Updated 17 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 01.38 PM

ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദിലീപ്; വിമര്‍ശിക്കുന്നവര്‍ വിധിന്യായം വായിക്കണമെന്ന് കോടതി

uploads/news/2025/12/815594/dileep.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളുടെ ശിക്ഷയ്ക്കായി കേരളം കാത്തിരിക്കെ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ്. കോടതിവിധി പുറത്തുവന്നതിന് ശേഷം ദിലീപ് ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. കുറ്റവിമുക്തനാക്കിയ ദിലീപ് തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടയില്‍ ദിലീപിനെ വെറുതേ വിട്ടതില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കോടതിയെ ഉള്‍പ്പെടെ വിമര്‍ശിക്കുന്നതില്‍ കോടതി ശക്തമായ നീരസം പ്രകടമാക്കി. ഇത്തരം ചര്‍ച്ച നടത്തുന്നവര്‍ വിധിന്യായം പഠിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിധിന്യായം വായിച്ച ശേഷം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും ജഡ്ജ്് ഹണി വര്‍ഗ്ഗീസ് വ്യക്തമാക്കി. ഹണി വര്‍ഗ്ഗീസ് എന്ന വ്യക്തിയുടെ പാസ്റ്റ തപ്പി പോകുന്നതില്‍ പ്രശ്‌നമില്ല പക്ഷേ നിയമസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ അനുവദിക്കാനാകില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുമെന്നും പറഞ്ഞു.

എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാല്‍സംഗം സുനി ഒറ്റയ്ക്കാണ് ചെയ്തത്. ജോയിന്റല്‍ പ്രിന്‍സപല്‍ പ്രകാരം മറ്റ് പ്രതികള്‍ക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. 2 മുതല്‍ അറ് വരെ പ്രതികള്‍ സഹായിച്ചില്ലെങ്കില്‍ ഒന്നാം പ്രതിയ്ക്ക് ബലാത്സംഗം നടക്കില്ലായിരുന്നു. കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിച്ചത് മറ്റ് പ്രതികള്‍. അവരും സമാന കുറ്റക്കാരെന്നും പ്രൊസിക്യൂഷന്‍ മറുപടി നല്‍കി.

Ads by Google
Friday 12 Dec 2025 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google