Friday, March 20, 2026 Last Updated 46 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 11.32 AM

നടി ആക്രമിക്കപ്പെട്ട കേസ് എടുക്കുന്നത് ക്രമം അനുസരിച്ച് മാത്രമെന്ന് സൂചന : വിധി വരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

uploads/news/2025/12/815576/pulser-11.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിപറയുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. കോടതിക്ക് മുന്നിലെത്തിയിട്ടുള്ള മുപ്പത് കേസുകള്‍ പരിഗണിച്ച ശേഷമായിരിക്കും ഈ കേസ് പരിഗണിക്കുക എന്നാണ് വിവരം. മറ്റു കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് ആറ് പ്രതികള്‍ക്ക് മേല്‍ കണ്ടെത്തിയത്.

ഉച്ചയോടെയായിരിക്കും വിധി വന്നേക്കുകയെന്നാണ് വിവരം. കേസില്‍ ക്രമം അനുസരിച്ചുള്ള കേസുകള്‍ക്ക് ശേഷം വാദവും കേട്ട ശേഷമായിരിക്കും വിധി പ്രസ്താവിക്കുക. ഓരോ പ്രതികളെയും വിളിച്ച് അവര്‍ക്ക പറയാനുള്ളത് കോടതി കേള്‍ക്കും. ആറു പ്രതികളെയും വിളിച്ച് സംസാരിക്കുന്നതിന് ഒരു മണിക്കൂറോളം സമയം എടുക്കുമെന്നാണ് വിവരം. അതിന് ശേഷമേ വിധി പ്രഖ്യാപനം ഉണ്ടാകു.

നേരത്തേ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കോടതി എന്തു പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടിയുടെ അഭിഭാഷക ടി.ബി.മിനി പ്രതികരിച്ചിരുന്നു. നടിക്കെതിരേ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടക്കുന്നെന്നും വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും നടക്കുന്നതായി അഭിഭാഷക പറഞ്ഞു. തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്നുമുതല്‍ പറയാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും കേസില്‍ വിധി പുറത്തുവന്ന ശേഷം നാളെ മുതല്‍ വെളിപ്പെടുത്തുമെന്നും അഭിഭാഷക വ്യക്തമാക്കി.

അപ്പീല്‍ പോണമെങ്കില്‍ ധാരാളം പണം വേണമെന്നും വലിയ അഭിഭാഷകരെ ഇറക്കേണ്ടി വരുമെന്നും ഒരുപാട് ക്രിമിനല്‍ സംഘങ്ങളാണ് പുറത്തുള്ളതെന്ന കാര്യവും അതിജീവിതയ്ക്ക് വേണ്ടി നില്‍ക്കുന്നവര്‍ ഓര്‍മ്മിക്കണമെന്നും പറഞ്ഞു.

Ads by Google
Friday 12 Dec 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google