Friday, March 20, 2026 Last Updated 18 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 09.26 AM

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവ്‌രാജ് പാട്ടീല്‍ അന്തരിച്ചു ; അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ്

uploads/news/2025/12/815563/shivraj-patil.jpg

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വീട്ടില്‍ പരിചരണത്തിലായിരുന്ന അദ്ദേഹത്തിന് ലാത്തൂരിലെ വസതിയില്‍ രാവിലെ 6:30 ഓടെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി.

ലോക്സഭാ സ്പീക്കറും കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകളും ഉള്‍പ്പെടെ നിരവധി സുപ്രധാന പദവികള്‍ ശിവരാജ് പാട്ടീല്‍ വഹിച്ചിട്ടുണ്ട്. 2008 ല്‍, 26/11 മുംബൈ ഭീകരാക്രമണ സമയത്ത്, പാട്ടീല്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. മുംബൈ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഗുരുതരമായ വിമര്‍ശനങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന്, പാട്ടീല്‍ തന്റെ സ്ഥാനം രാജിവച്ചു. മുംബൈ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അദ്ദേഹത്തിന്റെ രാജി.

1935 ഒക്ടോബര്‍ 12 ന് ജനിച്ച പാട്ടീല്‍, ലാത്തൂരിലെ മുനിസിപ്പല്‍ കൗണ്‍സില്‍ മേധാവിയായി രാഷ്ട്രീയ യാത്ര ആരംഭിക്കുകയും 70 കളുടെ തുടക്കത്തില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏഴ് തവണ ലാത്തൂര്‍ ലോക്സഭാ സീറ്റ് നേടിയ പാട്ടീല്‍ പക്ഷേ 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലങ്കേക്കറിനോട് അദ്ദേഹം പരാജയപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയും 1991 മുതല്‍ 1996 വരെ ലോക്‌സഭയുടെ പത്താമത്തെ സ്പീക്കറുമായിരുന്നു. പഞ്ചാബ് ഗവര്‍ണറായിരുന്ന അദ്ദേഹം 2010 മുതല്‍ 2015 വരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1972 ലും 1978 ലും ലാത്തൂര്‍ നിയമസഭാ സീറ്റും അദ്ദേഹം നേടി.

Ads by Google
Friday 12 Dec 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google