Tuesday, March 17, 2026 Last Updated 1 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 03.32 PM

' ഇതിഹാസത്തെ കാണുക എന്നത് വളരെക്കാലത്തെ ആഗ്രഹം' ; ശോഭനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അജു വര്‍ഗീസ്

uploads/news/2025/12/815276/shobana-aju.gif
photo-www.facebook.com/AjuVargheseOfficial

മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അജു വര്‍ഗീസ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെ അജു വര്‍ഗീസ് പങ്കിട്ടു.

'' ഒടുവില്‍... വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം....
പവിത്രത്തിലെ മീരയെയും പക്ഷേയിലെ നന്ദിനിയെയും , പിന്നെയും ഒരുപാട് ഒരുപാട്.
ഇതിഹാസത്തെ കാണുക എന്നത് വളരെക്കാലത്തെ ആഗ്രഹമായിരുന്നു'', ചിത്രത്തിനൊപ്പം അജു വര്‍ഗീസ് കുറിച്ചു.

അതേസമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ' തുടരും' ആണ് ശോഭന അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വലിയ വിജയമായിരുന്നു ചിത്രം.

Ads by Google
Wednesday 10 Dec 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google