Friday, March 20, 2026 Last Updated 48 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 01.46 PM

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം ; രണ്ടാമത്തെ കേസില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

uploads/news/2025/12/815265/rahul-mankoottathil-close.jpg

തിരുവനന്തപുരം : രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ഉപാധികളോടെ യാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. 13 ദിവസമായി ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന് ഇത് വലിയ ആശ്വാസമാണ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് കെ ബാബു അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് ജാമ്യം അനുവദിച്ചത്.

വിവിധ വകുപ്പുകള്‍, പോലീസ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കണം എന്നത് ഉള്‍പ്പെടെയാണ് ഉപാധികള്‍. വാട്‌സാപ്പ് ചാറ്റുകള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഹാജരാക്കിയിട്ടും കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കി. എല്ലാ തിങ്കളാഴ്ചയും രാഹുല്‍ അന്വേണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനോട് വ്യക്തമാക്കി.

ആദ്യത്തെ കേസില്‍ നേരത്തേ മൂന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഹൈക്കോടതിയില്‍ പോയിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവില്‍ നിന്നും പുറത്തേക്ക് വരേണ്ടി വരും. രാഹുല്‍ പുറത്തുവന്നില്ലെങ്കില്‍ പ്രോസിക്യുഷന് കോടതിയെ സമീപിക്കാനും കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും കഴിയും. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി നേരത്തേ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തേക്ക് വരേണ്ടി വരും.

രാഹുല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ജീവന് പോലും ഭീഷണിയാകുന്ന രീതിയില്‍ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് നേരത്തേ യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും കരഞ്ഞു കാലു പിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

Ads by Google
Wednesday 10 Dec 2025 01.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google