Tuesday, March 17, 2026 Last Updated 1 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 12.54 PM

കൗശിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി മീനാക്ഷി

-meenakshi-anoop
photo-www.instagram.com/meenakshiofficial_/

നടിയും അവതാരകയുമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവളായി താരം മാറി. തന്റെ ഓരോ വിശേഷങ്ങളും താരം സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഗായകനും സുഹൃത്തുമായ കൗശിക്കിന് ജന്മദിനാശംസകര്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ജന്മദിനാശംസകള്‍ കൗശിക്ക്, നീ ശ്രദ്ധാകേന്ദ്രമാകുന്നതിലല്ല, മറിച്ച് നീ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ മനുഷ്യനാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു ’എന്നാണ് കൗശിക്കിനൊപ്പമുളള ചിത്രം പങ്കുവെച്ച് മീനാക്ഷി കുറിച്ചത്.

നിരവധിപ്പേരാണ് കൗശിക്കിന് ആശംസകളറിയിച്ചെത്തുന്നത്. നേരത്തെ കൗശിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മീനാക്ഷി പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് മീനാക്ഷിയുടെ കുടുംബം പ്രതികരിച്ചത്. ഈ വര്‍ഷത്തിലെ മീനാക്ഷിയുടെ പിറന്നാളിന് കൗശിക്കും ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കിട്ടിരുന്നു.

Ads by Google
Wednesday 10 Dec 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google