Tuesday, March 17, 2026 Last Updated 15 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 12.16 PM

'' ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ ഇപ്പോഴാണ് അറിയുന്നത് എന്നു പറഞ്ഞാല്‍ ഞങ്ങളത് വിശ്വസിക്കില്ല' ; ഭാഗ്യലക്ഷ്മിക്കെതിരെ ബൈജു ​കൊട്ടാരക്കര

slams, against

ദിലീപിനെ തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. വിധിക്ക് പിന്നാലെ തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ച് എടുക്കുന്ന കാര്യം പറഞ്ഞ ബി ഉണ്ണികൃഷ്ണനെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബി ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ ഇപ്പോഴാണ് ഭാഗ്യലക്ഷ്മി അറിയുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ കാണിച്ച വൃത്തിക്കേടുകള്‍ തെളിവുകള്‍ സഹിതം പുറത്ത് വിടുമെന്നും ബൈജു കൊട്ടാരക്കര ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ബൈജു കൊട്ടാരക്കരയുടെ കുറിപ്പ്:

'' Resigned Bhagyalakshmi from FEFKA.. ഭാഗ്യലക്ഷ്മി ഇപ്പോഴാണ് ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങൾ അറിയുന്നത് എന്നു പറഞ്ഞാൽ ഞങ്ങളത് വിശ്വസിക്കില്ല ഭാഗ്യലക്ഷ്മി. തൊഴിലാളികളെ വഞ്ചിച്ച് മാക്ട ഫെഡറേഷൻ എന്ന സംഘടന പിളർത്തി FEFKA ഉണ്ടാക്കിയപ്പോൾ അയാൾ നിങ്ങൾക്ക് ദേവൻ ആയിരുന്നു. പഞ്ചാര വർത്തമാനങ്ങൾ കൊണ്ട് തൊഴിലാളികളെ വഞ്ചിക്കാനും തന്റെ ഭാവിക്കുവേണ്ടി ,പണമുണ്ടാക്കാൻ വേണ്ടി മലയാള സിനിമയിലെ സംഘടനകളെ ഉപയോഗിക്കാനും, താരങ്ങളുടെയും നിർമാതാക്കളുടെയും ഇടയിൽ താനാണ് രാജാവെന്ന് പ്രഘോഷിക്കാൻ, പിണറായി വിജയൻ സർക്കാരിനെ പോലും ചില ഇടനിലക്കാർ വഴി കാൽകീഴിൽ ആക്കാനും സിനിമാരംഗം ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന് പ്രഖ്യാപിക്കാനും തുനിഞ്ഞിറങ്ങിയ ബി ഉണ്ണികൃഷ്ണൻ എന്ന അഭിനവ അലവലാതിക്ക് ഭാഗ്യലക്ഷ്മി അവിടെ നിന്നും പടിയിറങ്ങുമ്പോൾ എന്താണ് പറയാനുള്ളത്. വിനയൻ സ്വേച്ഛാധിപതി ആയിരുന്നല്ലോ എന്നാണ് നിങ്ങൾ അന്നു പറഞ്ഞിരുന്നത് കൂടെയുള്ള ആളുകളെല്ലാം കുഴപ്പക്കാർ ആണെന്നും ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഉണ്ണികൃഷ്ണനും സിനിമാ സംഘടനകളുടെ മറ്റ് ആളുകൾക്കും, ആർക്ക് വേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഈ നാടകങ്ങളെല്ലാം കളിക്കുന്നതെന്നും പച്ചക്കള്ളങ്ങൾ പറഞ്ഞ് തൊഴിലാളികളെയും സിനിമ രംഗത്തുള്ളവരെയും വഞ്ചിക്കുന്ന ഇവന്മാർക്ക് മാപ്പില്ല. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാ ഉണ്ണികൃഷ്ണൻ. തെളിവുകൾ സഹിതം നിങ്ങൾ കാണിച്ച വൃത്തികേടുകൾ. മലയാള സിനിമാരംഗം മലീമസമാക്കിയ, ഗ്രൂപ്പുകൾ ഉണ്ടാക്കിയ, നിങ്ങൾക്ക് ലാൽസലാം. ഇനി വിശദമായി ഒന്ന് കാണേണ്ടിവരും.''

Ads by Google
Wednesday 10 Dec 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google