Friday, March 20, 2026 Last Updated 17 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 11.11 AM

സവര്‍ക്കറിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങാനില്ലെന്ന് ശശി തരൂര്‍ ; കൊല്‍ക്കത്തയില്‍ വേറെ പരിപാടി

uploads/news/2025/12/815243/shASHI.gif

ന്യൂഡല്‍ഹി: സവര്‍ക്കറിന്റെ പേരിലുള്ള പുരസ്‌ക്കാരം കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഏറ്റുവാങ്ങില്ല. എച്ച്ആര്‍ഡിഎസിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങില്ലെന്നും കൊല്‍ക്കത്തയില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. തന്നോട് അറിയിക്കാതെയാണ് തന്നെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തതെന്നും വിവരം അറിയിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞതായിട്ടാണ് വിവരം.

സവര്‍ക്കറുടെ പേരിലുള്ള പുരസ്‌ക്കാരം തരൂര്‍ ഏറ്റുവാങ്ങുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തേ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തരൂരിനെ വിമര്‍ശിച്ചു വന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ലോകത്തുടനീളം സഞ്ചരിച്ച പ്രതിനിധി സംഘത്തെ നയിച്ചത് ശശി തരൂരായിരുന്നു. ഇക്കാര്യത്തിന് പുറമേ എഴുത്തുകാരനും വിശ്വപൗരനും എന്ന നിലയിലുമായിരുന്നു ശശി തരൂരിനെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

സവര്‍ക്കറുടെ പേരിലുള്ള പുരസ്‌ക്കാരം ഒരു കോണ്‍ഗ്രസുകാരനും വാങ്ങരുതെന്നും ശശി തരൂര്‍ അത് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. നേരത്തേ ബിജെപി സര്‍ക്കാരിനെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. ഇത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്തിരുന്നു. ഇത് തരൂരിന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് പാര്‍ട്ടി പറഞ്ഞത്.

Ads by Google
Wednesday 10 Dec 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google