Friday, March 20, 2026 Last Updated 36 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 10.18 AM

സവര്‍ക്കറുടെ പേരിലുള്ള പുരസ്‌ക്കാരം കോണ്‍ഗ്രസുകാര്‍ വാങ്ങരുത് ; ശശി തരൂര്‍ സ്വീകരിക്കില്ലെന്ന് കരുതുന്നില്ല

uploads/news/2025/12/815238/k-muraleedharan-close.gif

തിരുവനന്തപുരം: സവര്‍ക്കറുടെ പേരിലുള്ള പുരസ്‌ക്കാരം ഒരു കോണ്‍ഗ്രസുകാരനും വാങ്ങരുതെന്നും ശശി തരൂര്‍ അത് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതായിട്ടാണ് കരുതുന്നതെന്നും പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് അടൂര്‍ പ്രകാശ് നടത്തിയത് നിരുത്തരവാദപരമായ പരാമര്‍ശമാണെന്നും ഇത്രയും രാഷ്ട്രീയ പരിചയമുള്ള ഒരു നേതാവില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനര്‍ എന്നാല്‍ യോഗം കൂട്ടുന്നയാള്‍ എന്ന് മാത്രമേയുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുക പാര്‍ട്ടി പ്രസിഡന്റായിരിക്കുമെന്നും മുരളീധരന്‍ പോളിംഗ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിനെ ബാധിക്കില്ല. യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ബിജെപി പല ബൂത്തുകളിലും ആക്ടീവായിരുന്നില്ല എന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മൊത്തം കണ്‍ഫ്യൂഷനായിരുന്നു. ഒരു കുടുംബത്തില്‍ മാതാപിതാക്കള്‍ക്ക് ഒരു ബൂത്തിലും മക്കള്‍ക്ക് മറ്റൊരു ബൂത്തിലുമായിരുന്നു വോട്ടുകള്‍.
കഴിഞ്ഞ തവണ വോട്ടു ചെയ്ത പലര്‍ക്കും ഇത്തവണ വോട്ടില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അതുപോലെ മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയുമുണ്ടായില്ല. ഇത്തരം ആശയക്കുഴപ്പങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചില്ലെന്നും പറഞ്ഞു.

Ads by Google
Wednesday 10 Dec 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google