Tuesday, March 17, 2026 Last Updated 2 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 09.53 AM

' ഭര്‍ത്താവിനെ പേടിച്ച് വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു, എല്ലാം ശരിയാകും എന്ന ഉറപ്പില്‍ വേദനകള്‍ സഹിച്ചു' ; ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് നടി രതി അഗ്നിഹോത്രി

about, she

നിരവധി ഹിന്ദി, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് രതി അഗ്നിഹോത്രി. ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തിനെക്കുറിച്ച് രതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. താന്‍ ഗാര്‍ഹികപീഡനത്തിനിരയാണെന്നും 30 വര്‍ഷത്തോളം ഇത് സഹിച്ച് സന്തുഷ്ടയായി അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

'വിവാഹം വളരെ പവിത്രമാണെന്ന് ഞാൻ കരുതുന്നു. പിന്നെ മകനെ വളർത്തുക എന്ന ഉത്തരവാദിത്തവും. വലുതായപ്പോൾ അവൻ എന്നെ നന്നായി പിന്തുണച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകൾ സഹിച്ചത്. പലപ്പോഴും ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞാൻ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്ക വയ്യാതെ 2015-ൽ പോലീസിൽ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല', രതി അഗ്നിഹോത്രി പറഞ്ഞു. ആരും കാണാത്തിടത്താണ് മര്‍ദിച്ചതെന്നും അതുകൊണ്ടാണ് പാടുകള്‍ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തി.

1985-ലാണ് രതി വിവാഹിതയായത്. വ്യവസായിയായ അനില്‍ വിര്‍വാനിയെയാണ് നടി വിവാഹം കഴിച്ചത്. രതിയുടെ മകനായ തനുജ് വിര്‍വാനിയും ഒരു ബോളിവുഡ് ആക്ടര്‍ ആണ്. 2023ല്‍ പുറത്തിറങ്ങിയ ഖേല ഹോബെ ആണ് രതി അഗ്നിഹോത്രി അഭിനയിച്ചു അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം.

Ads by Google
Wednesday 10 Dec 2025 09.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google