Friday, March 20, 2026 Last Updated 37 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 08.39 AM

മലയാറ്റൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍; കൊലയിലേക്ക് നയിച്ചത് സംശയം

uploads/news/2025/12/815228/student.jpg

മലയാറ്റൂര്‍: ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലനെ പോലീസ് അറസ്റ്റ് ചെയ്തു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകള്‍ മദ്യലഹരിയിലായിരുന്ന അലന്‍ ചോദ്യം ചെയ്തിരുന്നു. ഇത് പിന്നെ ഇരുവരും തമ്മിലുള്ള തര്‍ക്കമായി മാറുകയും കല്ലിന് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തര്‍ക്കത്തിന് പിന്നാലെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ അലന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. പിന്നീട് വിജയനമായ സ്ഥലത്ത് വെച്ചായിരുന്നു കൃത്യം നടത്തിയത്.

മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസാണ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ചിത്രപ്രിയ. ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോഴും ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Ads by Google
Wednesday 10 Dec 2025 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google