Friday, March 20, 2026 Last Updated 16 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 07.47 AM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ കേസ് ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

uploads/news/2025/12/815170/rahul-mankoottathil-600-360.jpg

തിരുവനന്തപുരം : പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാഹുല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ജീവന് പോലും ഭീഷണിയാകുന്ന രീതിയില്‍ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് നേരത്തേ നല്‍കിയ മൊഴി. ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും
കരഞ്ഞു കാലു പിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

അതിനിടയില്‍ സന്ദീപ് വാര്യരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്നാണ് കേസ്. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു.

അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ തുടരുകയാണ്. ബലാത്സംഗ, ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരേ കോടതി നേരത്തെ തള്ളിയിരുന്നു.

Ads by Google
Wednesday 10 Dec 2025 07.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google