Friday, March 20, 2026 Last Updated 36 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 03.38 PM

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം

കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്.
gavai

ദില്ലിയില്‍ മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്.

ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ച് രാകേഷ് കിഷോർ പെട്ടെന്ന് തന്‍റെ ഷൂ ഊരി ബെഞ്ചിലേക്ക് എറിയുകയായിരുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

സംഭവത്തെ മറന്നുപോയ അധ്യായമെന്നാണ് പിന്നീട് ജസ്റ്റിസ് ഗവായ് പറഞ്ഞത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നത്.

Ads by Google
Tuesday 09 Dec 2025 03.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google