Friday, March 20, 2026 Last Updated 43 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 02.41 PM

കലാമണ്ഡലം കനകകുമാർ പിടിയിൽ​; 5 പോക്സോ കേസുകളില്‍ പ്രതി

അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത് .
pocso case

പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകന്‍ പിടിയില്‍. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാ​ഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്.

അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത് . കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി. കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകിയത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും 5 പോക്സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്.

ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പരാതി ഉയർന്ന സാഹചര്യത്തിൽ കലാമണ്ഡലത്തിൽ നിന്നും കനകകുമാറിനെ പുറത്താക്കിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Ads by Google
Tuesday 09 Dec 2025 02.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google