Friday, March 20, 2026 Last Updated 38 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.51 PM

ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന ; താന്‍ ഒരു മെമ്പര്‍ മാത്രമെന്ന് മുകേഷ്

uploads/news/2025/12/815070/mukesh.jpg

കൊല്ലം: ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന നേതൃത്വം. താന്‍ ഒരു മെമ്പര്‍ മാത്രമെന്നും എം മുകേഷ് എംഎല്‍എ. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പകര്‍പ്പ് വന്ന ശേഷം പ്രതികരിക്കാമെന്നും താരം പറഞ്ഞു.

അപ്പീല്‍ പോകാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണത്തെ പോലെ വികസനത്തെ കുറിച്ച് തന്നെയാണ് ജനം പറയുന്നത്. എല്ലാക്കാലത്തും അതു തന്നെയാകും ചര്‍ച്ചയെന്നും ഇത്തവണയും അതു തന്നെയാണെന്നും ഫലം ഉണ്ടാകുമെന്നും എം മുകേഷ് വ്യക്തമാക്കി.

വ്യക്തമാക്കി. പോലീസിലെ ക്രിമിനകള്‍ എന്ന ദിലീപിന്റെ പരാമര്‍ശത്തില്‍ അതാണല്ലോ ഇപ്പോള്‍ കണ്ടുവരുന്നത്, നോക്കാമെന്നും മുകേഷ് മറുപടി നല്‍കി. വിധിയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് താന്‍ ചിരിച്ചാല്‍ ബ ബ എന്ന് ചില മുതലാളിമാര്‍ പറയുമെന്നായിരുന്നു മറുപടി.

Ads by Google
Tuesday 09 Dec 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google