Friday, March 20, 2026 Last Updated 12 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.09 PM

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, പറഞ്ഞത് അതിജീവിതക്ക് നീതി കിട്ടിയില്ലെന്ന് ; മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

uploads/news/2025/12/815059/adoor-prakash.jpg

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെ മലക്കംമറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാടശ്. താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പുറത്തുവിട്ട് കുഴപ്പമുണ്ടാക്കുന്നെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

നീതിന്യായ വ്യവസ്ഥയില്‍ നിന്നും ഒരു വിധിയുണ്ടാകുമ്പോള്‍ കോടതിയെ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ദിലീപിന് നീതി കിട്ടിയെന്നും പ്രതികരിച്ചതെന്നും പറഞ്ഞു. പ്രോസിക്യൂഷന് കേസില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അത് സര്‍ക്കാര്‍ സമ്മതിക്കുകയാണ് വേണ്ടത്. അതിന് പകരം ഉരുണ്ടുകളിച്ചു രക്ഷപ്പെടുവാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അതിജീവിതയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീല്‍ പോകുന്നതില്‍ ഒരു കുഴപ്പവുമില്ല. അപ്പീല്‍ പോകണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. ദിലീപുമായുള്ള വ്യക്തിബന്ധം കൊണ്ടായിരുന്നു ആദ്യം ആ രീതിയില്‍ പ്രതികരിച്ചത്. അത് വളച്ചൊടിക്കരുത്. തന്റെ നിലപാടുകള്‍ എപ്പോഴും നേരെ തന്നെ പറയാറുണ്ട്. അതിന് കാരണവുമുണ്ടാകും. എന്നാല്‍ പറയുന്നതിന്റെ ഒരു ഭാഗം വെട്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പറഞ്ഞു.

Ads by Google
Tuesday 09 Dec 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google