Friday, March 20, 2026 Last Updated 9 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 10.47 AM

അടൂര്‍പ്രകാശിന്റെ വാക്കുകള്‍ തള്ളി യുഡിഎഫും ; ആയുധമാക്കി രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷം

uploads/news/2025/12/814991/adoor-prakash.jpg

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തമാക്കിയതിന് പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം വലിയ രാഷ്ട്രീയചര്‍ച്ചയായി മാറുന്നു. അടൂര്‍പ്രകാശിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റും രംഗത്ത് വന്നിരിക്കുകയാണ്. അടൂര്‍പ്രകാശിന്റെ മറുപടി വ്യക്തിപരമാണെന്ന രീതിയിലുള്ള നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്.

അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചയാണ് ദിലീപ് കേസില്‍ സംഭവിച്ചതെന്നും സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അടൂര്‍പ്രകാശിനെ തിരുത്തി കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സര്‍ക്കാരിന്റെ പരാജയമാണ് ദിലീപിനെതിരേയുള്ള വിധിയില്‍ കണ്ടതെന്നും സണ്ണിജോസഫ് വ്യക്തമാക്കി.

പ്രസ്താവന യുഡിഎഫിനെതിരേ ആയുധമാക്കുകയാണ് എല്‍ഡിഎഫും. അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരെ മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും സജി ചെറിയാനും. അടൂര്‍പ്രകാശിന്റെ വാക്കുകള്‍ യുഡിഎഫിന്റെ സ്ത്രീ വിരുദ്ധതയാണ് തെളിയിക്കുന്നതെന്നായിരുന്നു ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധതയാണ് കണ്ടതെന്നും ഇരയ്ക്കൊപ്പം തുടര്‍ന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

'അതിജീവിതയ്ക്ക് ആദ്യഭാഗത്തില്‍ തന്നെ നീതി കിട്ടി. ഏതെങ്കിലും ഒരാളെ കുറ്റവാളി ആക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കോടതി പരിശോധിച്ചാണ് ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞത്. അത് സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടാണ് അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആര്‍ക്കെങ്കിലും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനോ മോശപ്പെടുത്താനോ അല്ല അപ്പീല്‍ പോകുന്നത്', മന്ത്രി വ്യക്തമാക്കി.

അടൂര്‍ പ്രകാശിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കും സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ദിലീപിനെ കേസില്‍നിന്ന് ഒഴിവാക്കിയത് കൊണ്ടായിരിക്കും അടൂര്‍ പ്രകാശ് അങ്ങനെ പറഞ്ഞതെന്നാണ് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്. വാക്കുകള്‍ യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.

Ads by Google
Tuesday 09 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google