Friday, March 20, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 09.59 AM

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിയമനടപടിക്ക് ; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

uploads/news/2025/12/814977/dileep.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ പോകാനിരിക്കെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ദിലീപും. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും തന്നെ ഉദ്യോഗസ്ഥര്‍ ബലിയാടാക്കിയെന്നാണ് ദിലീപിന്റെ വാദം. വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശം.

കേസിലെ 8 പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം വിധി പഠിച്ച് പാളിച്ചകള്‍ പരിശോധിച്ച ശേഷമേ ഹൈകോടതിയിലേക്ക് പോകു എന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്റെ ചില തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്. കേസില്‍ വിധിപകര്‍പ്പ് 12ാം തിയതിയിലെ ശിക്ഷാവാദത്തിന് ശേഷമേ വിധിപകര്‍പ്പ് ലഭ്യമാകു.

പള്‍സര്‍ സുനിയടക്കം 6 പ്രതികളാണ് ജയിലേക്ക് പോകുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.

കൂട്ടബലാല്‍സഗം ഉള്‍പ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയില്‍ പറയുന്നു. ഗൂഢാലോചന കൂട്ട ബലാത്സംഗം എല്ലാം നിലനില്‍ക്കുമെന്നും കോടതി വിധിയില്‍. ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു ഒമ്പതാം പ്രതിക്കെതിരായ കുറ്റം.

കേരളത്തെ നടുക്കിയ കേസില്‍ ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

Ads by Google
Tuesday 09 Dec 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google