Friday, March 20, 2026 Last Updated 17 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 09.26 AM

മമ്മൂട്ടിക്ക് വോട്ടു ചെയ്യാനായില്ല, പട്ടിയില്‍ പേരില്ല ; കൂടെ കളിച്ചുവളര്‍ന്നവര്‍ക്ക് വോട്ട് ചെയ്ത് ആസിഫ് അലി

uploads/news/2025/12/814974/mammootty.jpg

കൊച്ചി: തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ സൂപ്പര്‍താരം മമ്മൂട്ടി. തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേരില്ല.

കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും യുവനടന്‍ ആസിഫ് അലിയും രാവിലെ വോട്ട് രേഖപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്.

ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴയിലായിരുന്നു ആസിഫ് അലി അനുജനുമൊത്ത വോട്ട് ചെയ്യാനെത്തിയത്. എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് നടന്‍ ആസിഫ് അലി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. എന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ് ട്രീയവുമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എല്ലാവരും വളര്‍ന്നുവെന്നും പക്വതവന്നുവെന്നും തിരിച്ചറിയുന്ന അവസരം കൂടെയാണിതെന്നും പറഞ്ഞു.

ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷ നുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

Ads by Google
Tuesday 09 Dec 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google