Friday, March 20, 2026 Last Updated 13 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 07.36 PM

കാട്ടാന ആക്രമണതത്തില്‍ വയോധികന് ദാരുണാന്ത്യം

ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
attack, trissur

ത്യശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണ അന്ത്യം. പീലാര്‍മുഴി തെക്കൂടന്‍ വീട്ടില്‍ സുബ്രന്‍ (75) ആണ് മരിച്ചത്. ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടുക്കാന്‍ പോകുന്ന വഴിയാണ് കാട്ടാന ആക്രമണുണ്ടായത്. തോട്ടം തൊഴിലാളിയായ ഗിരീഷിനെ കാട്ടാന ഓടിക്കുന്നതിനിടെയാണ് കാട്ടാന സുബ്രന്റെ നേരെ തിരിഞ്ഞത്.

ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ സുബ്രന്റെ ദേഹത്ത് ആന ചവിട്ടുകയും മറിച്ചിടുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് റോഡില്‍ കിടന്ന സുബ്രനെ ഫോറസ്റ്റ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Ads by Google
Monday 08 Dec 2025 07.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google