Friday, March 20, 2026 Last Updated 10 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 04.05 PM

ഗോവ റെസ്റ്ററന്റ് തീപിടുത്തം; ക്ലബ് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

on

ഗോവയിലെ റെസ്റ്ററന്റിലുണ്ടായ തീപിടുത്തത്തിൽ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ സര്‍പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരെല്ലാം എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗോവ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Ads by Google
Monday 08 Dec 2025 04.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google