Friday, March 20, 2026 Last Updated 40 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 01.17 PM

ലിവര്‍പൂളില്‍ കോച്ചിനെതിരേ രൂക്ഷ വിമര്‍ശനം ; ഇടഞ്ഞ് മൊഹമ്മദ് സലാ, സൗദി ലീഗിലേക്ക് മാറിയേക്കും

uploads/news/2025/12/814887/mohammed-salah.jpg

ലണ്ടന്‍: അനേകം സീസണുകള്‍ക്ക് ശേഷം ലിവര്‍പൂളില്‍ ഫോം മങ്ങിയിരിക്കുന്ന ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ പരിശീലകന്‍ ആര്‍നേ സ്‌ളോട്ടുമായി ഉടക്കില്‍. ഇതേ തുടര്‍ന്ന് താരം ജനുവരി ട്രാന്‍സ്ഫറില്‍ സൗദി ലീഗിലേക്ക് കുടിയേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ലിവര്‍പൂളിനായി കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സലാഹ് കളിച്ചിട്ടില്ല. ശനിയാഴ്ച മാനേജര്‍ ആര്‍നെ സ്ലോട്ടിനെതിരെ ഈജിപ്ഷ്യന്‍താരം നേരത്തേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. രണ്ടെണ്ണത്തില്‍ പകരക്കാരനാക്കിയെങ്കിലും കളത്തിലിറങ്ങിയില്ല. ശനിയാഴ്ച ലീഡ്‌സിനെതിരെ ലിവര്‍പൂള്‍ 3-3 എന്ന നിലയില്‍ സമനില വഴങ്ങിയ മത്സരത്തിന് ശേഷം ക്ലബ്ബ് വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് സലാ ആരോപിച്ചിരുന്നു.

മാനേജര്‍ സ്ലോട്ടുമായുള്ള ബന്ധത്തിലെ തകര്‍ച്ച വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഫുട്‌ബോള്‍ പണ്ഡിറ്റായി മാറിയ മുന്‍ ലിവര്‍പൂള്‍ താരം ജാമി കാരിഗര്‍ അടുത്തിടെ ലിവര്‍പൂളിന്റെ മോശം ഫോമിന് ഈജിപ്ഷ്യന്‍ ഫോര്‍വേഡിനെയും വിര്‍ജില്‍ വാന്‍ ഡിജിക്കിനെയും വിമര്‍ശിച്ചു. ലിവര്‍പൂള്‍ അവരുടെ അവസാന ആറ് മത്സരങ്ങളില്‍ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

അതിനിടയില്‍ മൊഹമ്മദ് സലാ സൗദി ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അദ്ദേഹം പോകുമെന്ന് പ്രതീക്ഷിക്കുന്നു.

33 കാരനായ സലാ ഈ വര്‍ഷം ആദ്യം ലിവര്‍പൂളുമായി പുതിയ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നിരുന്നാലും ഇംഗ്‌ളീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി പ്രോ ലീഗ് ടീമായ അല്‍-ഹിലാല്‍ ജനുവരിയില്‍ സലയ്ക്കായി ഒരു നീക്കം നടത്തിയേക്കും. എംഎല്‍എസ് ടീമായ സാന്‍ഡീഗോയും സലായ്ക്കായി ഒരു നീക്കം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Ads by Google
Monday 08 Dec 2025 01.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google