Friday, March 20, 2026 Last Updated 36 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 11.42 AM

ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നും തുടങ്ങിയ കേസ് ; ഗൂഢാലോചന നടന്നത് തനിക്കെതിരേയെന്ന് ദിലീപ്

uploads/news/2025/12/814876/dileep-case.jpg

കൊച്ചി: ഈ കേസ് തനിക്കെതിരേയുള്ള ഗൂഢാലോചനയായിരുന്നെന്നും ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നുമാണ് തനിക്കെതിതേ ഇത് തുടങ്ങിയതെന്നും നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിന്റെ ആദ്യ പ്രതികരണം. മഞ്ജു പറഞ്ഞത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ചില ക്രിമിനല്‍ പോലീസുകാരും ചേര്‍ന്ന് മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു ഇതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് ഇതെന്നും തന്റെ കരിയറും വ്യക്തിത്വവും കുടുംബവും തകര്‍ക്കാനുള്ള ശ്രമമെന്നും പറഞ്ഞു.

ഈ കേസിലെ മുഖ്യപ്രതിയെ അയാള്‍ക്കൊപ്പം ജയിലില്‍ കിടന്ന ചില ആള്‍ക്കാരെയും കൂട്ടുപിടിച്ച് പോലീസ് സംഘം ഒരു കള്ളക്കഥ മെനയുകയായിരുന്നു. ഇവര്‍ ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമപ്രവത്തകെരയും കൂട്ടുപിടിച്ച് സാമൂഹ മാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്നെ പ്രതിയാക്കി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയുമായിരുന്നു. ആ കള്ളക്കഥയെല്ലാം ഇപ്പോള്‍ കോടതി മുമ്പാകെ തകര്‍ന്നു വീണിരിക്കുകയാണെന്നും പറഞ്ഞു. ഈ കേസില്‍ ഒമ്പത് വര്‍ഷമായി തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തന്നോട് ചേര്‍ന്ന് നിന്ന അഭിഭാഷകസംഘത്തോടും ആരാധകരോടും നന്ദി പറയുന്നതായി ദിലീപ് പ്രതികരിച്ചു.

തന്നെ പിന്തുണച്ച ഒരുപാട് ആളുകളുണ്ട്. അവര്‍ വിവിധ മേഖലയില്‍ ഉള്ളവരാണ്. അവര്‍ക്കെല്ലാം നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷത്തിന് ശേഷം ഇന്ന് എറണാകുളം സെഷന്‍സ് കോടതിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസില്‍ ഒന്നു മുതല്‍ ആറു പേരെ ബലാത്സംഗം അടക്കം ആരോപിക്കപ്പെട്ട എല്ലാ കേസുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തി. കേസിലെ ഏഴാം പ്രതിയും എട്ടാംപ്രതിയായ ദിലീപും കുറ്റം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

Ads by Google
Monday 08 Dec 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google