Friday, March 20, 2026 Last Updated 36 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 09.29 AM

കേസ് ദിലീപിനുണ്ടാക്കിയ തിരിച്ചടി ; അവസാനം സൂപ്പര്‍ഹിറ്റടിച്ചത് രാംലീല...! പിന്നീട് വന്നവയെല്ലാം മൂക്കുംകുത്തി വീണു

uploads/news/2025/12/814858/dileep-ramleela.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കേസ് ഉണ്ടാക്കിക്കൊടുത്തത് കരിയറിലും വലിയ തിരിച്ചടി. മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പമോ അവര്‍ക്ക് തൊട്ടു താഴെയോ വിരാജിച്ചിരുന്ന ദിലീപിനെ കേസിനും ജയില്‍വാസത്തിനും പുക്കേറിനും പിന്നാലെ പ്രേക്ഷകരും കൈവിട്ടു. ബോക്‌സോഫീസില്‍ കേസിന് ശേഷം വന്ന ദിലീപ് നായകനായി വന്ന അനേകം സിനിമകളാണ് മൂക്കുംകുത്തി വീണത്. കേസിന്റെ സമയത്ത് പുറത്തുവന്ന പൊളിറ്റിക്കല്‍ ഡ്രാമയായ രാംലീലയായിരുന്നു ദിലീപിന് അല്‍പ്പമെങ്കിലും ആശ്വസം പകര്‍ന്നത്.

തുടര്‍ച്ചയായി സിനിമകള്‍ വിജയിച്ചതോടെ ദിലീപിന് 'ജനപ്രിയനായകന്‍' എന്ന ഇമേജായിരുന്നു. എന്നാല്‍ കേസില്‍ 2017 ജൂലൈയില്‍ അറസ്റ്റിലായ ശേഷം സൂപ്പര്‍ഹിറ്റായ ഒരു സിനിമ പോലും ദിലീപിന്റേതായി ഉണ്ടായില്ല. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക്ക് & ഡാനിയേല്‍ എന്നീ സിനിമകളില്‍ ദയനീയമായി പരാജയപ്പെട്ടു. കുട്ടികളുടെ ചിത്രമായെത്തിയ മൈ സാന്റയും ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടെ കൊവിഡ് വ്യാപനം മലയാള സിനിമയെ ഒന്നാകെ ബാധിച്ചതോടെ റിലീസുകളില്‍ മിക്കതും ഒടിടിയിലായി.

ഈ സമയത്ത് സുഹൃത്ത് നാദിര്‍ഷ ദിലീപിനെ വെച്ച് ചെയ്ത ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പില്‍ ഉര്‍വ്വശിയെ നായികയാക്കി വലിയ ഹൈപ്പോടെ വന്ന 'കേശു ഈ വീടിന്റെ നാഥന്‍' സിനിമയ്ക്കും പരാജയം തൊടേണ്ടി വന്നു. ജയിലിലേക്ക് പോകും മുമ്പ് ദിലീപ് അഭിനയിച്ച ചിത്രമായിരുന്നു രാമലീല. പൊളിറ്റിക്കല്‍ ത്രില്ലറായ ഈ ചിത്രത്തിന്റെ ട്രെയിലര്‍ ദിലീപ് അറസ്റ്റിലാകുന്ന ദിവസങ്ങളില്‍ ആയിരുന്നു പുറത്തിറങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായി ആരോപണം നിലനില്‍ക്കുന്ന സമയമായിരുന്നു അത്.

ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ തന്നെയായിരുന്നു രാമലീല റിലീസ് ചെയ്തത്. 2017 സെപ്റ്റംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം വലിയ ഹിറ്റായി മാറുകയായിരുന്നു രാമലീല. കേസില്‍ ദിലീപിനെതിരെ പുറത്തുവന്ന പല തെളിവുകളും പൊതുജനങ്ങളില്‍ ഒരു വിഭാഗം പേരെയെങ്കിലും തിയേറ്ററിലേക്ക് എത്തിക്കുന്നതില്‍ നിന്ന് അകറ്റി. റിമാന്‍ഡിന് ശേഷം ഒക്ടോബറില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് വീണ്ടും സിനിമകളില്‍ സജീവമായി. പിരിയോഡിക് ഡ്രാമയായി ഇറങ്ങിയ കമ്മാരസംഭവം ആയിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ സിനിമ. മുരളി ഗോപി രചന നിര്‍വഹിച്ച ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററില്‍ ചലനമുണ്ടാക്കിയില്ല.

2019 ല്‍ ദിലീപ് പൊതുവേദിയിലും സിനിമയിലും സജീവമായി. 2022ല്‍ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ നിര്‍മ്മാതാവായും ദിലീപ് സാന്നിധ്യമറിയിച്ചു. പിന്നീട് 2023ല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തിയ ഈ ചിത്രവും തിയേറ്ററില്‍ മൂക്കും കുത്തി വീണു. വോയ്‌സ് ഓഫ് സത്യനാഥന്‍, തങ്കമണി, പവി കെയര്‍ടേക്കര്‍ എന്നീ ചിത്രങ്ങളും റിലീസായെങ്കിലും തിയേറ്ററില്‍ യാതൊരു ചലനവമുണ്ടാക്കിയില്ല. പ്രിന്‍സ് ആന്‍ഡ് ഫാമിലിയാണ് ദിലീപിന്റേതായി അവസാനമിറങ്ങിയ സിനിമ. ഇനി വരാനിരിക്കുന്നത് ഭഭബ എന്ന സിനിമയാണ്. മോഹന്‍ലാലും ഇതില്‍ അതിഥി താരമായെത്തുന്നുണ്ട്.

Ads by Google
Monday 08 Dec 2025 09.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google