Friday, March 20, 2026 Last Updated 12 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 08.35 AM

ദിലീപിനെ മുള്‍മുനയിലാക്കിയ പള്‍സര്‍ സുനിയുടെ കത്തും കള്ളംപൊളിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ ഫോട്ടോയും

uploads/news/2025/12/814854/dileep-and-pulser-suni.jpg

കൊച്ചി: കേരളം ഞെട്ടിയ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ സംശയമുനയിലാക്കിയത് സംവിധായകന്‍ ബാലചന്ദ്രന്റെ മൊഴി യാണെങ്കില്‍ അന്വേഷണസംഘത്തിന് നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത് കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ദിലീപിന് വേണ്ടി എഴുതിയതായി കരുതപ്പെടുന്ന കത്ത്. ജയിലില്‍ നിന്നും പള്‍സര്‍ സുനിയെഴുതിയ കത്തില്‍ ദിലീപിന്റെ ഇടപെടലിനെക്കുറിച്ച് കൃത്യമായി സൂചന നല്‍കുന്ന രീതിയിലുള്ളതായിരുന്നു. കത്ത് ക്രൈംബ്രാഞ്ചിന് കിട്ടിയതാകട്ടെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തില്‍ നിന്നും.

2018 മെയ് 7 ന് ജയിലില്‍ വെച്ച് എഴുതിയ കത്ത് ദിലീപിന് കൈമാറാനായിരുന്നില്ല. എന്നാല്‍ ഇത് സുനിയെഴുതിയതാണ് എന്ന് ഉറപ്പാക്കാന്‍ കയ്യക്ഷര പരിശോധന വരെ നടത്തിയിരുന്നു. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്ക് എടുത്താലും സത്യം മൂടിവെയ്ക്കാന്‍ കഴിയില്ലെന്നും തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ നിന്നും മാപ്പിരക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. തെറ്റുകാരനായതിനാല്‍ ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമോ ഇല്ലെന്നും എന്നാല്‍ അത് തനിക്ക്‌വേണ്ടിയല്ലെന്നും പരാമര്‍ശിച്ചിട്ടുണ്ട്. കത്തില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ കൃത്യമായിട്ട് ഇല്ലായിരുന്നെങ്കിലും ഇത് നടി ആക്രമിച്ച കേസിനെക്കുറിച്ചുള്ള പരാമര്‍ശമായിരിക്കാമെന്നായിരുന്നു നിഗമനം.

വീട്ടില്‍ വെച്ചായിരിക്കാം പള്‍സര്‍സുനിയ്ക്ക് പണം കൈമാറിയതെന്നുമായിരുന്നു അന്ന് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഒന്നരക്കോടിക്കാണ് ദിലീപ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും അതില്‍ 80 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും സുനി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. സുനിക്കുട്ടന്‍ എന്ന് സിനിമാര്‍ക്കിടയില്‍ അറിയപ്പെടുന്ന പള്‍സര്‍ സുനിക്ക് സിനിമാ താരങ്ങളൊക്കെയായി നല്ല ബന്ധമായിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറായിരുന്നു സുനി. ദിലീപ് അഭിനയിക്കുന്ന സിനിമകളുടെ സെറ്റുകളിലേക്ക് ഭക്ഷണമെത്തിക്കുന്ന അപ്പുണ്ണിയുടെ കാറ്ററിങ് യൂണിറ്റിന്റെ വാഹനങ്ങളിലൊന്നില്‍ സുനി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.

ഇങ്ങനെ സുനി സ്ഥിരമായി ദിലീപിന്റെ സിനിമ സെറ്റുകളിലെത്താറുണ്ടായിരുന്നു. സുനിയെ അറിയില്ലെന്ന് മൊഴി നല്‍കിയാണ് ദിലീപ് ഈ പ്രശ്‌നങ്ങളെ നേരിട്ടത്. എന്നാല്‍ ദിലീപിന്റെ കള്ളം പൊളിച്ചുകൊണ്ട് ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയിലെ ക്ലിപ്പുകള്‍ പുറത്തുവരികയും ചെയ്തു. സിനിമയുടെ സെറ്റില്‍ വെച്ച് ദിലീപെടുത്ത ചിത്രങ്ങളില്‍ പള്‍സര്‍ സുനി കൂടി ഉള്‍പ്പെട്ടത് ദിലീപിനെ പൊളിച്ചു. ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ ദീലീപാണെന്നും ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് താന്‍ നടിയെ തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നല്‍കി.

Ads by Google
Monday 08 Dec 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google