Friday, March 20, 2026 Last Updated 44 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 08.21 AM

നടന്‍ ദിലീപ് അടക്കം പത്ത് പ്രതികള്‍ ; നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിധി ; നടന്നത് ഏഴുവര്‍ഷത്തെ വിചാരണ

uploads/news/2025/12/814851/dileep.jpg

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പത്തു പ്രതികളുള്ള കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയുന്നത്. സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് പ്രതികള്‍.

നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു.

രാവിലെ 11 മണിക്കാണ് കോടതിനടപടികള്‍ തുടങ്ങുക. കോടതി പരിസരത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റക്കാരാണോ എന്ന് ഇന്ന് പറയുകയും വിധി പിന്നാലെ പറയുകയുമായിരിക്കും ചെയ്യുക. മൂന്ന് വര്‍ഷത്തിലധികം ശിക്ഷ കിട്ടിയാല്‍ അപ്പോള്‍ തന്നെ ജയിലിലേക്ക് കൊണ്ടുപോകും. നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍സുനിയാണ് ഒന്നാംപ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തു പേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തെ തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്.

തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ ഉന്നയിച്ചതെന്നുമാണ് ദിലീപിന്റെ വാദം. അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചെന്ന വിവരം പുറത്തുവന്നു. തെറ്റു ചെയ്യാത്ത താന്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാണ്. എന്നായിരുന്നു മെസോജ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുഗ ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 2017 ഫെബ്രുവരി 22 ന് രാവിലെ 9.22 നാണ് ദിലീപ് മെസേജ് അയച്ചത്്. കാവ്യാമാധവനുമായുള്ള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്നു മഞ്ജുവാര്യരോട് ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞുകൊടുത്തതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമായതെന്നാണ് കൃത്യത്തിന് പോലീസ് നിരത്തിയ കാരണം.

Ads by Google
Monday 08 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google