Friday, March 20, 2026 Last Updated 0 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Dec 2025 04.17 PM

ദിലീപിനെ പൂട്ടണം'; വാട്‌സ് ആപ്പ് ഗൂപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ എന്ന പേരില്‍ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ (https://www.samakalikamalayalam.com/topic/dileep) പൂട്ടണം എന്ന പേരിലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉന്നത പൊലീസുദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേരള സൂപ്പര്‍ ലീഗ്; സെമി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്, സുരക്ഷ ഒരുക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല
മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ദിലിപീന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

Ads by Google
Sunday 07 Dec 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google