Friday, March 20, 2026 Last Updated 12 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Dec 2025 11.07 AM

അക്രമികള്‍ ഉറങ്ങിയ സമയം പോലീസിനെ വിളിച്ചു: തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി: ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍

abducted, man, business, man

മലപ്പുറം: മുഖംമൂടി സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ വ്യവസായിയെ പോലീസ് കണ്ടെത്തി. കോതകുറിശ്ശിയില്‍ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അക്രമികള്‍ ഉറങ്ങിയ സമയം വീട്ടില്‍ നിന്ന് ഇറങ്ങിയോടി പോലീസിനെ വിളിക്കുകയായിരുന്നു. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലിയെ ആണ് കണ്ടെത്തിയത്.

ഇയാളെ തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴു സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയിരുന്നത്. തൃശൂര്‍ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവരാണ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നത്.

ഇന്നലെ വൈകീട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Ads by Google
Sunday 07 Dec 2025 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google