Friday, March 20, 2026 Last Updated 44 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 05 Dec 2025 09.50 AM

എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും

uploads/news/2025/12/814504/n-vasu.jpg

കൊച്ചി: റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ജാമ്യം തേടി ഹൈക്കേടതിയിലേക്ക്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഡിസംബര്‍ 3 ന് തള്ളിയിരുന്നു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശിപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

Ads by Google
Friday 05 Dec 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google