Friday, March 20, 2026 Last Updated 35 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 06.22 PM

രാഹൂല്‍മാങ്കൂട്ടത്തിൽ കേസ് ; ‘അതിജീവിതമാർ നേരിട്ടത് ക്രൂരപീഡനം, കോൺഗ്രസ് നേതൃത്വത്തിന് നന്ദി ’; റിനി ആൻ ജോർജ്

rini ann george
photo - facebook

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ളത് ക്രൂര പീഡനമാണ്.അതിജീവിതകൾ ട്രോമയുമായി വീട്ടിലിരിക്കരുത്. സ്‌ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നുവെന്നും റിനി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരിൽ റിനി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു.ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. ഇപ്പോൾ കോടതി തന്നെ ആരോപണങ്ങളൊന്നും കെട്ടിച്ചമച്ചതല്ലെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. അത്രയും വിഷമത്തോടുകൂടി പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. എന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർത്ഥ്യമുണ്ടെന്നും റിനി വ്യക്തമാക്കി.

‘‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാർ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക്കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം’’ – റിനി പറഞ്ഞു. അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്നും റിനി പറഞ്ഞു. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്.അവരും കേസിന്റെ ഭാഗമാകണം.നീതി കണ്ടെത്തണം.

Ads by Google
Thursday 04 Dec 2025 06.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google