Friday, March 20, 2026 Last Updated 11 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 09.30 AM

രാഹുല്‍ കീഴടങ്ങിയേക്കുമെന്ന് പോലീസിന് സംശയം; കോടതിയില്‍ എത്തുംമുമ്പ് അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി

uploads/news/2025/12/814303/rahul-mankoottathil-600-360.jpg

കല്‍പ്പറ്റ: ലൈംഗികാപാവാദക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വയനാട്ടിലെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. എട്ടു ദിവസമായി ബലാത്സംഗക്കേസില്‍ പോലീസ് തെരയുന്ന രാഹുല്‍ ഇപ്പോള്‍ വയനാട് കര്‍ണാടക അതിര്‍ത്തിയില്‍ എത്തി നില്‍ക്കുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇതോടെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും കോടതി കേന്ദ്രീകരിച്ചും പോലീസ് നില്‍ക്കുകയാണ്.

രണ്ടാമത്തെ് കേസ് കൂടി റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി ഒളിവില്‍ തുടരാനാകില്ലെന്നും ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാനും രാഹുലിന് നിയമോപദേശം കിട്ടിയിരിക്കാമെന്നും കരുതുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മാനന്തവാടിയിലേയോ ബത്തേരിയിലേയോ കോടതികളില്‍ കീഴടങ്ങിയേക്കാമെന്നാണ് പോലീസിന്റെ സംശയം. അതുകൊണ്ടു തന്നെ രാഹുലിനെ കോടതിയില്‍ എത്താതെ അതിന് മുമ്പായി തന്നെ അറസറ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. എട്ടുദിവസമായി രാഹുല്‍ പോലീസിനെ നാണംകെടുത്തിക്കൊണ്ടിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്ത ഉള്‍നാടന്‍ റൂട്ടുകളാണ് രാഹുല്‍ തെരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. പറങ്കിമാവും തേയിലയൂം വരുന്ന ഉള്‍നാടന്‍ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് രാഹുല്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയോട് കൂടി സ്ഥലത്തെ പ്രദേശങ്ങളില്‍ പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ വയനാട് കര്‍ണാടക കേന്ദ്രീകരിച്ച് വ്യാപക പരിശോധനയുണ്ട്.

വയനാട്ടിലെ കോടതികളില്‍ രാഹുല്‍ കീഴടങ്ങാതിരിക്കാന്‍ കോടതികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും പോലീസ് നടത്തുന്നുണ്ട്. എട്ടുദിവസമായി ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ കീഴടങ്ങിയാല്‍ അത് പോലീസിന് വലിയ വീഴ്ചയായിരിക്കും. അതുകൊണ്ടാണ് രാഹുലിനെ കോടതിയില്‍ കയറുന്നതിന് മുമ്പായി കസ്റ്റഡിയില്‍ എടുക്കണമെന്ന നിലപാടില്‍ പോലീസും എത്തിനില്‍ക്കുന്നത്. എളുപ്പം വയനാട്ടിലേക്ക് കയറാവുന്ന റൂട്ട് വഴിയാണ് രാഹുലിന്റെ സഞ്ചാരം. കര്‍ണാടകയിലും അതിര്‍ത്തിയിലും രാഹുലിന് സഹായം കിട്ടുന്നുണ്ടെന്നാണ് സൂചന.

Ads by Google
Thursday 04 Dec 2025 09.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google