Friday, March 20, 2026 Last Updated 14 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 08.53 AM

മോദി അധികാരത്തില്‍ വന്ന ശേഷം ഇഡി റജിസ്റ്റര്‍ ചെയ്തത് 6000 കേസുകള്‍ ; ശിക്ഷിച്ചത് 120 എണ്ണത്തില്‍ മാത്രം

uploads/news/2025/12/814301/enforcement.jpg

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എടുത്തത് 6000 കേസുകളെന്ന് റിപ്പോര്‍ട്ട്. ഇത്രയും കേസുകളില്‍ ആകെ ശിക്ഷ കിട്ടിയതാകട്ടെ 120 കേസുകളിലും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മോദി പ്രധാനമന്ത്രിയായ ശേഷമുള്ള കണക്കുകളിലെ ചോദ്യത്തിനാണ് മറുപടി.

2019 - 20 സാമ്പത്തീകവര്‍ഷത്തിന് മുമ്പ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു കാലത്തും 200 ല്‍ എത്തിയിരുന്നില്ല. എന്നാല്‍ 2019-20 സാമ്പത്തീകവര്‍ഷം 557 കേസുകളും 2020-21 ല്‍ 996 കേസുകളുമേ റജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ 2021 മുതല്‍ കേസിന്റെ എണ്ണം കൂടി. 2021-22 ല്‍ 116 കേസുളായിട്ടാണ് ഇത് കൂടിയത്. പിന്നീട് കേസുകള്‍ കുറഞ്ഞെങ്കിലും 700 ന് താഴേയ്ക്ക് പോയില്ല.

2019 ആഗസ്റ്റിന് ശേഷം 93 കേസുകള്‍ അവസാനിപ്പിച്ച് ഇഡി പിഎംഎല്‍എ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെളിയാത്ത കേസുകളാണ് അവസാനിപ്പിച്ചത്. 2014 മുതല്‍ ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ഇഡി റജിസ്റ്റര്‍ ചെയ്തത് 6312 കേസുകളായിരുന്നു. അസന്‍സോളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് കേസുകളുടെ എണ്ണവും ശിക്ഷയുടെ എണ്ണവും ചോദിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെ കേന്ദ്രം എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ചോദ്യമെത്തിയത്.

Ads by Google
Thursday 04 Dec 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google