Friday, March 20, 2026 Last Updated 12 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 02.01 PM

മാനസീകമായി വെല്ലുവിളി നേരിടുന്ന മാതാവ് ; മകന്‍ സ്വത്ത് തട്ടിയെടുക്കാന്‍ തല്ലിക്കൊന്നു

uploads/news/2025/12/814144/ARRESTED.jpg

കൊച്ചി: മാനസീകമായി വെല്ലുവിളി നേരിടുന്ന മാതാവിനെ മകന്‍ കൊലപ്പെടുത്തി. മകന്‍ ബിനുവിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകമെന്നാണ് വിവരം. 58 വയസ്സുകാരിയായ അരിതയെ 38 കാരനായ മകനാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യയ്ക്കും പങ്കുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

മാനസീകാരോഗ്യകേന്ദ്രത്തില്‍ ചികിത്സ നേടിയിട്ടുള്ളയാളാണ് അരിത. വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നാണ് വിവരം. കമ്പുകൊണ്ട് മര്‍ദ്ദിക്കുമായിരുന്നു. ഇതിനൊപ്പം ഇടിയും അടിയുമെല്ലാം കൊടുക്കുമായിരുന്നു. മൂന്ന് മാസമായി ഇതായിരുന്നു പതിവ്്.

ബിനു ഭാര്യ അജിതയുമായി താമസിക്കുകയായിരുന്നു. ഇവിടേയ്ക്കായിരുന്നു മാതാവിനെ മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊണ്ടുവന്നത്. പിന്നെ മാതാവിനെ നിരന്തരം ആക്രമിക്കുകയായിരുന്നു. മാതാവിന്റെ ശരീരത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.

ഇയാള്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യ അജിതയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കുഗ കേസെടുക്കുക. ബിനു ലഹരിക്ക് അടിമയല്ലെന്നും പറഞ്ഞു. മാതാവിന്റെ പേരിലുള്ള ഒന്നരയേക്കര്‍ ഭൂമി തട്ടിയെടുക്കാനാണ് അമ്മയെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

Ads by Google
Wednesday 03 Dec 2025 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google