Friday, March 20, 2026 Last Updated 14 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 01.21 PM

എന്തുകൊണ്ടാണ് സിപിഐഎം മുകേഷിനെയും പത്മകുമാറിനെയും പുറത്താക്കാത്തത് ; കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്ന് അബിന്‍വര്‍ക്കി

uploads/news/2025/12/814137/abin-varkey.jpg

തിരുവനന്തപുരം: എന്തുകൊണ്ടാണ് സിപിഐഎം മുഷേകിനെയും പത്മകുമാറിനെയുമൊന്നും പുറത്താക്കാത്തതെന്നും ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. മാധ്യമങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ വിഷയം സ്വര്‍ണപ്പാളിയാണെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ യാതൊരു പ്രതിസന്ധിയും ഇല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ധാര്‍മികമായ നടപടികള്‍ എടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് മുകേഷിനെ സിപിഐഎം പുറത്താക്കാത്തത്. പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് തങ്ങളെ ധാര്‍മികത പഠിപ്പിക്കാന്‍ വരുന്നത്. നിയമപരമായ ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ നടപടി ഉണ്ടാകൂ എന്നും പറഞ്ഞു.

ശബരിമല സ്വര്‍ണ്ണമോഷണ വിവാദത്തില്‍ പെട്ട പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹമെന്നും അബിന്‍വര്‍ക്കി ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലെ വിവാദങ്ങള്‍ തീര്‍ന്നിട്ട് രണ്ടര കൊല്ലമായി. അതില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ല. പഴയതിലേക്കൊന്നും തിരിച്ചു പോകാനോ പോസ്റ്റ്‌മോര്‍ട്ടം നടത്താനോ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 03 Dec 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google