Friday, March 20, 2026 Last Updated 8 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 11.11 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ് ; പുറത്താക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കമാന്റ്

uploads/news/2025/12/814121/rahul-mankoottathil12.jpg

തിരുവനന്തപുരം: തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ രാഹുലിനെ പുറത്താക്കിയേക്കും. ഇക്കാര്യത്തില്‍ എഐസിസിയുടെ നിര്‍ദേശവും വന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനം വരുന്നതിന് തൊട്ടുപിന്നാലെ നടപടിയുണ്ടായേക്കും.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നിര്‍ദ്ദേശം എഐസിസിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നടപടിയെടുക്കാന്‍ കെപിസിസിയ്ക്ക് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയും നല്‍കിയിരിക്കുകയാണ്. പരാതി വലിയ ഗൗരവമുള്ളതാണെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും ദീപാദാസ് മുന്‍ഷി എഐസിസിയ്ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ രാഹുലിനെ പുറത്താക്കാന്‍ നിര്‍ദേശം വന്നത്.

കോണ്‍ഗ്രസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെ കൈവിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെ കെപിസിസി ഈ ആലോചന നടത്തുകയാണ്. പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്. അതിനിടയില്‍ രാഹുലിനെതിരായ പുതിയ പരാതി എസ്ഐടിയ്ക്ക് കൈമാറി.

Ads by Google
Wednesday 03 Dec 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google