Friday, March 20, 2026 Last Updated 13 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 09.59 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം ; ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ പണി ചെയ്യില്ല

uploads/news/2025/12/814112/rahul-mankoottathil.jpg

തിരുവനന്തപുരം: ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് കെ. മുരളീധരന്‍. നിലവില്‍ സസ്പെന്‍ഷനിലായ രാഹുലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ ഏതാണ്ട് ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ടെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് രാഹുലിനെ ഏല്പിച്ചത്. അല്ലാതെ മതില്‍ ചാടാനല്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇമ്മാതിരി പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ല. ഔദ്യോഗിക ജോലികളും പാര്‍ട്ടി ജോലികളും ഉള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. അത്തരക്കാര്‍ പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നില്‍ക്കാന്‍ യോഗ്യരല്ല. പാര്‍ട്ടി ഏല്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത ആള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ട്. പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യമായി വേണ്ടത് സദാചാരമാണ്. പാര്‍ട്ടിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നാണ് നിലപാട്. അതിനെതിരെ ആര് നീങ്ങിയാലും പാര്‍ട്ടി നടപടി സ്വീകരിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യതവേണം. ആര്‍ക്കും ആരെയും തിരിച്ചറിയാന്‍ പറ്റില്ലല്ലോ, മനസില്‍ കാമറ വെക്കാനാവില്ലല്ലോയെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിനെ സസ്പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല സര്‍ക്കാരിനും പാര്‍ട്ടിക്കും മുന്നില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാര്‍ഗമാണ് കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തില്‍ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പാര്‍ട്ടിക്ക് പുറത്തുപോകാമെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

Ads by Google
Wednesday 03 Dec 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google