Friday, March 20, 2026 Last Updated 55 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 08.38 AM

'ചില ദൈവങ്ങള്‍ സസ്യഭുക്കുകളാണ്, ചില ദൈവങ്ങള്‍ കള്ളുകുടിക്കും' ; ഹിന്ദുക്കളെക്കുറിച്ചുള്ള രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍

uploads/news/2025/12/814105/revanth-reddy.jpg

ഹൈദരാബാദ്: സംസ്ഥാന കോണ്‍ഗ്രസ് മീറ്റിംഗില്‍ ഹിന്ദുമതവും അതിന്റെ വിശ്വാസവും ദൈവസങ്കല്‍പ്പങ്ങളുമൊക്കെ ലാക്കാക്കി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവന വിവാദമാകുന്നു. സംഭവം വിവാദമാക്കിക്കൊണ്ട് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ ഇന്ന് ബിജെപി നടത്തുമെന്നാണ് വിവരം.

''കോണ്‍ഗ്രസ് എല്ലാത്തരം ആള്‍ക്കാരെയും എടുക്കും. ചിലര്‍ പറയും തങ്ങള്‍ വെങ്കിടേശ്വരനെ വിശ്വസിക്കുന്നു. മറ്റു ചിലര്‍ ഹനുമാനെ പൂജിക്കും. ദൈവത്തിറെ കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെയും ഡിസിസി പ്രസിഡന്റു മാരുടേയും കാര്യത്തില്‍ നമുക്ക് വൈവിദ്ധ്യമുണ്ട്. വിവിധ രീതിയിലുള്ള പ്രാര്‍ത്ഥനകളും പൂജകളും നമ്മുക്കിടയിലുണ്ട്. ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്. മൂന്ന് കോടി. ഹനുമാനെ പൂജിക്കുന്നവര്‍ വിവാഹം കഴിക്കുന്നില്ല. ഒന്നിലധികം വിവാഹം കഴിക്കുന്നവര്‍ക്കും ദൈവമുണ്ട്. ചില പ്രത്യേക ചടങ്ങുകളില്‍ ചില പ്രാദേശിക ദൈവങ്ങള്‍ക്കായി പൂജയ്ക്ക് കള്ളും മാംസാഹാരങ്ങളും ഭക്ഷണത്തിന് വെയ്ക്കാറുണ്ട്. സസ്യാഹാരം മാത്രമുള്ള ദൈവങ്ങളുമുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ ജില്ല പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട കേസിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്്.

പരമാര്‍ശത്തിനെതിരേ കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ബന്ദി സഞ്ജയ്കുമാറും അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്ത് വന്നു. എഐഎംഐഎമ്മുമായുള്ള സൗഹൃദം കാരണം മുഖ്യമന്ത്രി ഹിന്ദുക്കള്‍ക്കും ഹിന്ദുദൈവങ്ങള്‍ക്കും ദേവികള്‍ക്കും എതിരേ അസ്വസ്ഥത ഉളവാക്കുന്ന കമന്റുകളാണ് നടത്തുന്നത്. കോണ്‍ഗ്രസ് എന്നാല്‍ മുസ്‌ളീങ്ങളും മുസ്‌ളീങ്ങള്‍ എന്നാല്‍ കോണ്‍ഗ്രസുമാണ്. തെലുങ്കാനയിലും ഹിന്ദുക്കള്‍ ഒരുമിച്ച് കൂടുമെന്നും ഹിന്ദുവിന്റെ ശക്തിയെന്താണെന്ന് രേവന്ദ് റെഡ്ഡിക്കും കോണ്‍ഗ്രസിനും കാണിച്ചുകൊടക്കുമെന്നും കിഷന്റെഡ്ഡി പറഞ്ഞു.

Ads by Google
Wednesday 03 Dec 2025 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google