Tuesday, March 17, 2026 Last Updated 26 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 12.45 PM

' മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടക്കുന്ന എലികള്‍' ; പാപ്പരാസികള്‍ക്കെതിരെ ജയ ബച്ചന്‍

with, phones

പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി ജയ ബച്ചന്‍. മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തുമായുളള അഭിമുഖത്തിലാണ് ജയ ബച്ചന്‍ തന്റെ ശക്തമായ നിലപാട് തുറന്നുപറഞ്ഞത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികള്‍ ' മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടക്കുന്ന എലികളാണ്' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

മാധ്യമങ്ങളുമായുളള തന്റെ ബന്ധം മികച്ചതാണെന്ന് പറഞ്ഞ ജയ ബച്ചന്‍, പാപ്പരാസികളോടുളള തന്റെ നിലപാട് വ്യക്തമാക്കി. '' ആരാണിവര്‍? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പരിശീലനം ലഭിച്ചവരാണോ ഇവര്‍? ഇവരെയാണോ നിങ്ങള്‍ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? '' ജയ ബച്ചന്‍ ചോദിക്കുന്നു. തന്റെ പിതാവ് ഒരു പത്രപ്രവര്‍ത്തകനായിരുന്നെന്നും, യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, തെരുവുകളില്‍ വൃത്തികെട്ടതും ഇറുകിയതുമായ പാന്റ്‌സ് ധരിച്ച് മൊബൈലുമായി നില്‍ക്കുന്ന പാപ്പരാസികളെ അവര്‍ വിമര്‍ശിച്ചു. '' കയ്യിലൊരു മൊബൈല്‍ ഉണ്ടെന്നതുകൊണ്ട് ആരുടെയും ചിത്രം പകര്‍ത്താമെന്നും എന്തും പറയാമെന്നും അവര്‍ കരുതുന്നു. അവരുടെ കമന്റുകള്‍! എങ്ങനെയുളള മനുഷ്യരാണിവര്‍? എവിടെ നിന്നാണ് ഇവര്‍ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്‍ക്കുളളത്, എന്താണ് ഇവരുടെ പശ്ചാത്തലം? '' ജയ ബച്ചന്‍ ചോദിക്കുന്നു.

സ്വയം പ്രശസ്തി നേടാനായി താരങ്ങള്‍ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന പ്രവണതയേയും ജയ ബച്ചന്‍ ശക്തമായി വിമര്‍ശിച്ചു. യുവതാരങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമാണെന്നും, താന്‍ ഇത് അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. '' എന്റെ ചെറുമകന്‍ അഗസ്ത്യ ബച്ചന്‍ ചെറുപ്പമാണ്. പക്ഷേ അവന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഇല്ല'', അവര്‍ ചൂണ്ടിക്കാട്ടി.

പാപ്പരാസികളെ വിളിച്ച് വരുത്തി ഫോട്ടോ എടുപ്പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ എങ്ങനെയുളള താരമാണെന്നും ജയ ബച്ചന്‍ ചോദിക്കുന്നു. താരങ്ങള്‍ തന്നെ പ്രശസ്തിക്കായി പാപ്പരാസികളെ ഉപയോഗിക്കുന്ന രീതിയിലുളള തന്റെ അതൃപ്തി അവര്‍ പ്രകടിപ്പിച്ചു.

Ads by Google
Tuesday 02 Dec 2025 12.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google