Friday, March 20, 2026 Last Updated 11 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 03.17 PM

ശബരിമല സ്വര്‍ണകൊള്ള കേസ്; കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ തര്‍ക്ക ഹര്‍ജി നൽകി വിഡി സതീശന്‍

ഹർജി തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്.
kadakamppally surendran

കടകംപ്പള്ളി സുരേന്ദ്രൻ ശബരിമല സ്വര്‍ണകൊള്ള കേസിൽ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. ഹർജി തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്.

ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഹര്‍ജിയിൽ വ്യക്തമാക്കി. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്. ശബരിമല സ്വര്‍ണകൊള്ള വിവാദത്തിൽ കഴിഞ്ഞ ഒക്ടോബറിൽ വിഡി സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമയം ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് മാനനഷ്ട കേസിനുശേഷവും വിഡി സതീശൻ വ്യക്താമാക്കിയത്.

Ads by Google
Monday 01 Dec 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google