Friday, March 20, 2026 Last Updated 12 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 10.57 AM

മുഖ്യമന്ത്രിയ്ക്ക് ഇ.ഡി. നോട്ടീസ് ; കേരളത്തിന്റെ വികസനം തകര്‍ക്കാനെന്ന് എം.വി.ഗോവിന്ദന്‍

uploads/news/2025/12/813718/MVG.gif

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ.ഡി. നോട്ടീസ് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണെന്നും കേരളത്തെ തകര്‍ക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇത് സ്ഥിരം കലാപരിപാടിയാണെന്നും പരിഹസിച്ചു.

എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ.

കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളര്‍ത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും ഇതിനെ ഭാവനാപൂര്‍വം ഉപയോ?ഗിച്ചു എന്നതല്ല എല്‍ഡിഎഫ് ചെയ്ത തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടി ചെയ്തതാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Monday 01 Dec 2025 10.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google