Friday, March 20, 2026 Last Updated 17 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 10.29 AM

തെരഞ്ഞെടുപ്പ് ആകുമ്പോള്‍ പതിവ് കലാപരിപാടിയുമായി ഇറങ്ങിയിട്ടുണ്ട് ; ഇഡിയുടേത് രാഷ്ട്രീയക്കളിയെന്ന് തോമസ് ഐസക്

uploads/news/2025/12/813715/thomas-issac.jpg

കൊല്ലം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇ.ഡി.യുടെ സ്ഥിരം കലാപരിപാടിയാണ് ഇതെന്നും ഇഡി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയാണെന്നും പരിഹസിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി. നടത്തുന്നത് വെറും രാഷ്ട്രീയക്കളിയാണെന്നും ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി. കിഫ്ബി മസാലാബോണ്ടിന് വീണ്ടും നോട്ടീസ് അയച്ചതിലാണ് വിശദീകരണം നല്‍കിയത്. പുച്ഛത്തോടെ കേരളം ഇതിനെ തള്ളിക്കളയുമെന്നും പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട് വഴിയുള്ള പണം ഭൂമി വാങ്ങാന്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഇപ്പോള്‍ ഇഡി പറയുന്നത്. മസാല ബോണ്ടിന് അനുമതി നല്‍കാനുള്ള അവകാശം ആര്‍ബിഐക്കാണ്. അതെല്ലാം പൂര്‍ത്തീകരിച്ചതാണ്. ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാവാന്‍ മനസില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

എന്തിനാണ് വിളിപ്പിക്കുന്നതെന്നതില്‍ കാരണം പറയണം. കോടതിയും ചോദ്യം ന്യായമാണെന്ന് പറഞ്ഞതാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും ആ ലളിതമായ ചോദ്യത്തിന് മറുപടി പറയാന്‍ ഇഡിക്ക് ആയിട്ടില്ലെന്ന് അദേഹം പറഞ്ഞു. എന്തിനാണ് വിളിക്കുന്നതെന്ന് പറയണം. അതറിയാന്‍ ഒരു പൗരന് അവകാശമുണ്ട്. വിളിച്ചാല്‍ വെറുതെ പോകാന്‍ കഴിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. കേരളത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ കുല്‍സിത നീക്കത്തിനെതിരെയുള്ള വിധിയെഴുതാവണം തദ്ദേശ തിരഞ്ഞെടുപ്പെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. കിഫ്ബി 10,000 കണക്കിന് കോടിയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ്.

പ്രഥമദൃഷ്ട്യാ തള്ളിക്കളയാന്‍ പറ്റുന്ന കാര്യത്തിനാണ് നോട്ടീസ് നല്‍കുന്നതെന്നും പറഞ്ഞു. ഇനിയെങ്കിലും ബിജെപിയുടെയും കേന്ദ്ര ഏജന്‍സികളുടെയും ദുഷ്ടലാക്ക് മനസ്സിലാക്കി രാഷ്ട്രീയ നിലപാട് എടുക്കാന്‍ യുഡിഎഫ് തയാറാകണം. ബിജെപിക്കുള്ള പാദസേവയാണ് ഇഡി നടത്തുന്നത്. യുഡിഎഫുകാര്‍ ഇതിന് താളം പിടിക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. പുച്ഛത്തോടെ കേരളം ഇതിനെ തള്ളിക്കളയും.

Ads by Google
Monday 01 Dec 2025 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google