Tuesday, March 17, 2026 Last Updated 14 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 04.44 PM

സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുളള കലാകാരന്‍ ; പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രേംകുമാറിന്

award

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ പറഞ്ഞു.

സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാര്‍. ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള പ്രേംകുമാറിന്റേത് നിര്‍ഭയമായ പ്രതികരണങ്ങളാണ്. ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന്റേതെന്നും സംഘാടകർ പറഞ്ഞു.

അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയില്‍ വേറെയില്ലെന്നും സംഘാടകര്‍ പറയുന്നു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യവും ഏറെ ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ്. 29-ാമത് ഐഎഫ്എഫ്‌കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിന്റെ സംഘടന മികവുകൊണ്ടാണെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Sunday 30 Nov 2025 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google