Tuesday, March 17, 2026 Last Updated 5 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 05.57 PM

‘രാഷ്ട്രീയക്കാര്‍ക്ക് മാത്രം എന്തിനാണ് ഈ രസം ? നമുക്ക് എല്ലാവര്‍ക്കും നഗരങ്ങളിൽ നമ്മുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ തുടങ്ങാം....’ ​​​ട്രോള്‍ പോസ്റ്റുമായി കുനാല്‍ കപൂര്‍

uploads/news/2025/11/813439/Untitled-7.jpg
Kunal Kapoor shares troll post on election posters (Image Source: Instagram)

രാജ്യം മുഴുവന്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണ്. എങ്ങും എവിടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകളും അഭ്യര്‍ത്ഥനകളുമാണ്. മതിലുകളിലും പോസ്റ്റുകളിലും പൊതു ചുമരുകളിലുമെല്ലാം വിവിധ സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും കൊണ്ട് നിറയുകയാണ്. ​തങ്ങളുടെ ​‍പാര്‍ട്ടികള്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളും ജയിപ്പിച്ചാല്‍ ചെയ്തേക്കാവുന്ന നല്ല കാര്യങ്ങളും വോട്ട് പ്രസ്താവനകളിലൂടെ പലരും ജനങ്ങളെ അറിയിക്കുന്നുമുണ്ട്. പ്രായപൂര്‍ത്തിയായ പൗരന്റെ സമ്മതിദായക അവകാശം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പൊതുമാധ്യമങ്ങളടക്കം പറയുന്നത്.
ഇപ്പോഴിതാ ഈ ഇലക്ഷന്‍ ചൂടിനിടയില്‍ രസകരമായ ഒരു പോസ്റ്റ് പങ്കിടുകയാണ് ബോളിവുഡ് താരം കുനാല്‍ കപൂര്‍. വലിയ ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ തന്റെ ചിത്രം ഒട്ടിച്ചുവച്ചിരിക്കുന്നതാണ് കുനാല്‍ പങ്കിട്ടിരിക്കുന്നത്.
‘‘രാഷ്ട്രീയക്കാർക്ക് എന്തിനാണ് ഇത്രയും രസം?! നമുക്ക് എല്ലാവര്‍ക്കും നഗരങ്ങളിൽ നമ്മുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ തുടങ്ങാം. നമുക്ക് തന്നെയും, നമ്മുടെ കുടുംബങ്ങളെയും, സുഹൃത്തുക്കളെയും ആശംസിക്കുന്നു. അവരെ തോൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് അവരോടൊപ്പം ചേർന്ന് നഗരത്തെ ഒന്നിച്ചു വികൃതമാക്കാം... പി.എസ്. എന്റെ ജന്മദിനമല്ല....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വലിയ പോസ്റ്റില്‍ തന്റെ ചിത്രം ഒട്ടിച്ചിരിക്കുന്നത് കുനാല്‍ കപൂര്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Saturday 29 Nov 2025 05.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google