Friday, March 20, 2026 Last Updated 1 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.00 PM

ഒരുമിച്ചു യാത്ര ചെയ്ത ഓട്ടോക്കൂലി സംബന്ധിച്ച വാക്കുതർക്കം: 2 പേർക്ക് വെട്ടേറ്റു, സംഭവം തലയോലപ്പറമ്പില്‍

in

തലയോലപ്പറമ്പ്: ഒരുമിച്ച് യാത്ര ചെയ്ത ഓട്ടോക്കൂലി നൽകുന്നതു സംബന്ധിച്ചുള്ള വാക്കു തർക്കം വെട്ടിൽ കലാശിച്ചു. വടകര സ്വദേശി രതീഷ്, വരിക്കാംകുന്ന് കാശാൻകാല ഭാഗത്തുള്ള ജനീഷ് എന്നിവരെ വരിക്കാംകുന്ന് മൂലക്കട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാഗമൺ സ്വദേശി ബിജുവാണ് വെട്ടിയത്. രാത്രി പതിനൊന്നോടെയാണ് സംഭവം.ജനീഷിന്റെ തലയിൽ 6 ഇഞ്ചോളം നീളമുള്ള മുറിവേറ്റു. രതീഷിന്റെ പുരികത്തിനു മുകളിലായി വെട്ടേറ്റു.

കൂടാതെ കൈക്കും, കാലിനും ചെറിയ മുറിവുകളും സംഭവിച്ചു. പരുക്കേറ്റ ഇരുവരെയും വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതി ബിജുവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.മൂന്നുപേരും ഒരുമിച്ച് ചങ്ങനാശേരി ഭാഗത്ത് കരിങ്കൽപ്പണി ചെയ്യുന്നവരാണ്, ചങ്ങനാശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഇനത്തിൽ ബിജു പൈസ കൊടുക്കാത്തതിനെ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായത്.

Ads by Google
Saturday 29 Nov 2025 01.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google