Friday, March 20, 2026 Last Updated 4 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 10.47 AM

ശബരിമലയിലെ സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം വേണ്ട: വിഷയം ഉന്നയിച്ചാല്‍ പ്രതിരോധിക്കുമെന്ന് മുരളീധരന്‍

uploads/news/2025/11/813385/k-muraleedharan-close.gif

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണമെന്നും പറഞ്ഞു.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണന്നും വ്യക്തമാക്കി. ''തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫി നെയും ഉദ്ദേശിച്ചാണ്. മുകേഷിനെപ്പോലെ ഒരു എംഎല്‍എ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം. അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണി ക്കണം.'' കെ മുരളീധരന്‍ പറഞ്ഞു.

ബിനോയ് വിശ്വസം കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിലും മുരളീധരന്‍ പ്രതികരിച്ചു. 'ശബരിമലയില്‍ സ്വര്‍ണം കട്ടതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പങ്കുണ്ട്. അന്നത്തെ അംഗങ്ങളെ പുറത്താക്കാത്ത പാര്‍ട്ടി നേതാവ് ഞങ്ങളുടെ മുഖത്തെക്കുറിച്ച് കമന്റടിക്കാന്‍ വരേണ്ട. സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകും. ഇതിന്റെ പേരില്‍ യുഡിഎഫിനെ പരാജയപ്പെടുത്താമെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കരുതേണ്ട. രാഹുല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല': കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 29 Nov 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google