Friday, March 20, 2026 Last Updated 2 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 08.27 AM

ലൈംഗികാപവാദക്കേസില്‍ അറസ്റ്റുണ്ടായാല്‍ നടപടി ; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം

uploads/news/2025/11/813240/congrass-full.gif

തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ആവശ്യം ഉയരുന്നു. പാര്‍ട്ടി തുടര്‍നടപടികള്‍ നിരീക്ഷിച്ചു വരികയാണ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം ഹൈക്കമാന്‍ഡിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷ കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. അറസ്റ്റുണ്ടായാല്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കി യ യുവതി നിയമം പാലിച്ച് ആദ്യം പോലീസിനു പരാതി നല്‍കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യിക്കുകയാണു വേണ്ടിയിരുന്നതെന്ന് എ.ഐ .സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. ഇനി നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. കുറച്ചു മാസം മുമ്പു രാഹുലിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നിയമനടപടികള്‍ അംഗീകരിക്കുമെന്നും അവര്‍ പറഞ്ഞു.

വിവാദം ഉയര്‍ന്നപ്പോള്‍തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും നിയമസഭാ കക്ഷിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നു കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പോലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയില്‍ നിയമപരമായി മുന്നോട്ടുപോകട്ടെ-അദ്ദേഹം പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പല ആളുകളുടെയും പേരില്‍ പല കേസുകളും ഉണ്ടാകുമെന്നും താന്‍ അതിന്റെ അനുഭവസ്ഥനാണെന്നും യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. രാഹുലിനെതിരായ പരാതിയില്‍ അന്വേഷിച്ചു നടപടിയെടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം, രാഹുലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തയാറായില്ല.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതിജീവിതമാരോടു മുഖ്യമന്ത്രിക്കു സ്‌നേഹം തോന്നിയതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വ്യക്തമാക്കി. അതിജീവിതയെ കാണാന്‍ മുഖ്യമന്ത്രി തയാറായതു നല്ല കാര്യമാണെന്നും മുമ്പ് ഒരു അതിജീവിതയെയും കാണുന്ന ഏര്‍പ്പാട് അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് എക്കാലത്തും അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 28 Nov 2025 08.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google